കര്‍ഷക പ്രക്ഷോഭം: കോണ്‍ഗ്രസ് വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്പ്പറ്റമാനന്തവാടിസുല്ത്താന് ബത്തേരി: വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചുകളുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറയില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.
മുട്ടിലില്‍ എന്‍.ഡി അപ്പച്ചന്, പുല്‍പ്പള്ളിയില്‍ കെ.എല്‍ പൗലോസ്, പനമരത്ത് പി.കെ ജയലക്ഷ്മി, കല്‍പ്പറ്റയില്‍ പി.പി ആലി, മുള്ളന്‍കൊല്ലിയില്‍ കെ.കെ അബ്രാഹം, പയ്യംമ്പള്ളിയില്‍ അഡ്വ. എന്‍.കെ വര്‍ഗീസ്, എടവക-എ പ്രഭാകരന് മാസ്റ്റര്‍, പൂതാടി-കെ.കെ വിശ്വനാഥന് മാസ്റ്റര്‍,മേപ്പാടി - സി.പി വര്‍ഗീസ്, തരിയോട്- എം.എ ജോസഫ്, തവിഞ്ഞാല്‍-എം.ജി ബിജു, വാളാട്-എക്കണ്ടി മൊയ്തൂട്ടി, തിരുനെല്ലി-പി.വി ജോര്‍ജ്ജ്, മീനങ്ങാടി-കെ.ഇ വിനയന്, ചീരാല്‍- ഡി.പി രാജശേഖരന്, നെന്മേനി-എന്‍.സി കൃഷ്ണകുമാര്‍, സുല്‍ത്താന്‍ ബത്തേരി- എന്‍.എം വിജയന്, മൂപ്പൈനാട്-പി.കെ കുഞ്ഞുമൊയ്തീന്, കോട്ടത്തറ - മോയിന്‍ കടവന്‍, കണിയാമ്പറ്റ-നജീബ് കരണി, അഞ്ചുകുന്ന്-കെ.ജെ പൈലി, ഇരുളം, വാകേരി - കെ.എന്‍ രമേശന്, മാനന്തവാടി-അഡ്വ. ജോഷി സിറിയക്ക്, തൊണ്ടര്‍നാട്-സി അബ്ദുല്‍ അഷ്റഫ്, തോമാട്ടുചാല്‍ - എം.യു ജോര്‍ജ്ജ്, പൊഴുതന-എം.എം ജോസ്, എന്നിവര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."