HOME
DETAILS
MAL
കൊക്ക കോളയില്‍ മനുഷ്യവിസര്‍ജ്യം കണ്ടെത്തി
backup
March 28 2017 | 19:03 PM
ലണ്ടന്‍: കൊക്ക കോളയില്‍ മനുഷ്യവിസര്‍ജ്യം കണ്ടെത്തി. വടക്കന്‍ അയര്‍ലന്റിലെ കൊക്ക കോള ഫാക്ടറിയിലെ കാനിലാണ് വിസര്‍ജ്യമെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അയര്‍ലന്റ് പൊലിസ് അറിയിച്ചു.
രാത്രി ഷിഫ്റ്റിലെ ഫാക്ടറി ജീവനക്കാരാണ് ഇതു കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാക്ടറി 15 മണിക്കൂര്‍ അടച്ചിട്ടു ശുചീകരണം നടത്തിയതായി കമ്പനി അധികൃതര്‍ പറഞ്ഞു. സാധാരണ കോള നിറയ്ക്കാനുള്ള കാനുകള്‍ ബ്രിട്ടനില്‍ നിന്നാണ് എത്തിക്കുന്നത്.
എന്നാല്‍ ഇത്തവണ ഇത് ജര്‍മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ലിസ്ബ്രണ് മേഖലയിലെ ഫാക്ടറിയില്‍ പരിശോധന നടത്തിയതായി പൊലിസ് വക്താവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്ന് കൊക്ക കോള വക്താവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."