എം.പിമാരേ ചലോ ഡല്‍ഹി; സഹായം പ്രതീക്ഷിച്ച് മലയാളികള്‍
കോഴിക്കോട്: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പ്രതികരണമൊന്നുമില്ലാതെ കേരളാ എം.പിമാര്‍. രക്ഷകര്‍ ഇടപെടാതിരിക്കുമ്പോള്‍ സ്വയം രംഗത്തിറങ്ങാനാണ് അസോസിയേഷനുകളുടെ തീരുമാനം. ഇതിനുമുന്‍പും പല സംഭവങ്ങളും ഉണ്ടായിട്ടും ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. പാന്‍മസാല കച്ചവടക്കാരുടേയും ഗുണ്ടാ സംഘങ്ങളുടെയും പിടിയിലമര്‍ന്ന ഡല്‍ഹി പൊലിസില്‍നിന്നും മലയാളികള്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു.
മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന പാന്മസാലക്കടക്കാനെ സംരക്ഷിക്കാന്‍ പൊലിസ് ആവും വിധം ശ്രമിച്ചിരുന്നതായി ഇവര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലിസിന്റെ ഇടപെടലുണ്ടായി. ആഫ്രക്കക്കാരോടു കാണിച്ചതിനേക്കാള്‍ വിവേചനമാണ് മലയാളികളോട് കാണിക്കുന്നതെന്ന അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
പെട്ടിക്കടക്കാരുടെ ഭാഗത്തുനിന്നു മലയാളികള്‍ക്ക് ഇതിനു മുന്‍പും നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ഡല്‍ഹിയിലെ എം.എല്‍.എമാരെയും സംഭവം ധരിപ്പിച്ചിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
ഡല്‍ഹിയില്‍ നീതിക്കുവേണ്ടി ശക്തമായ പ്രതിഷേധ പരിപാടിക്കൊരുങ്ങുകയാണ് മലയാളികള്‍. ഇതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച ഫേസ് ത്രീയില്‍ ഹര്‍ത്താല്‍ നടത്താനും ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."