ഒബാമയുടെ കാലാവസ്ഥാ നയത്തിനെതിരേ ട്രംപ്
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവസ്ഥാ നയത്തില്‍ മാറ്റംവരുത്താനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അടുത്ത ദിവസം തന്നെ അദ്ദേഹം ഒപ്പുവച്ചേക്കും. കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍ നിന്ന് ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് ഒബാമ കൊണ്ടുവന്ന നയത്തിനാണ് കാര്യമായ മാറ്റംവരിക.
ശുദ്ധ ഊര്‍ജ പദ്ധതിയെന്നാണ് ഒബാമ നടപ്പാക്കിയ കാലാവസ്ഥാ നയത്തിന്റെ പേര്. ഇത് പ്രകാരം കാര്‍ബണ്‍ പുറന്തള്ളുന്നതിനും പരിമിതിയുണ്ടായിരുന്നു. പരിസ്ഥിസംരക്ഷണ ഏജന്‍സിയുടെ ബജറ്റിന് ട്രംപിന്റെ നയം കാര്യമായ ആഘാതമേല്‍പ്പിക്കും. ബജറ്റ് വെട്ടിക്കുറയ്ക്കുകയാണ് പുതിയ നയത്തിന്റെ പ്രധാന നിര്‍ദേശം. എണ്ണ, ഗ്യാസ്, കല്‍ക്കരി നിര്‍മാണത്തിലുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കും. ഹരിത നിയമങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതായും ഇത് പൊളിച്ചെഴുതുമെന്നും ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.
കാലാവസ്ഥാ സംരക്ഷണ വകുപ്പിന്റെ മേധാവി സ്‌കോട്ട് പ്രൂയിറ്റ് ട്രംപിന്റെ നയത്തെ പിന്തുണച്ചിട്ടുണ്ട്. വൈദ്യുതി ചാര്‍ജുകള്‍ കുറയുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലേക്ക് വൈദ്യുതിനിരക്ക് മാറുമെന്നും പ്രൂയിറ്റ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം തെറ്റാണെന്ന് വാദിക്കുന്നയാളാണ് പ്രൂയിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."