എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത: ഛേത്രിയുടെ ഗോളില്‍ ഇന്ത്യ
യാന്‍ഗോന്‍: അവസാന നിമിഷം നായകന് സുനില്‍ ഛേത്രി നേടിയ ഗോളില്‍ ഇന്ത്യ മ്യാന്മറിനെ 1-0ത്തിനു കീഴടക്കി. എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിലാണു മ്യാന്മറിനെ ഇന്ത്യ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയത്. ജയത്തോടെ ആറു പതിറ്റാണ്ടായി കടക്കാന്‍ സാധിക്കാതെ കിടന്ന ഒരു കടമ്പയും ഇന്ത്യ മറികടന്നു. 64 വര്‍ഷമായി മ്യാന്മറിനെ അവരുടെ മണ്ണില്‍ കീഴടക്കാന്‍ സാധിക്കാത്തതിന്റെ കോട്ടമാണു ഇന്ത്യ വിജയത്തിലൂടെ തീര്‍ത്തത്. 1953ല്‍ നടന്ന ചതുര്‍ഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ 4-2നു മ്യാന്മറിനെ കീഴടക്കിയ ശേഷം ഇപ്പോഴാണു മറ്റൊരു വിജയം നേടുന്നത്. ഇന്നത്തെ വേദി അന്നു റാന്ഗൂണ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2014ലെ എ.എഫ്.സി ചാലഞ്ച് കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇതേ വേദിയില്‍ ഇന്ത്യ മ്യാന്മറിനോടു 1-0ത്തിനു തോല്‍വി വഴങ്ങിയിരുന്നു. അതിനുള്ള പ്രതികാരം അവിടെ വച്ചു 1-0ത്തില്‍ തന്നെ തീര്‍ക്കാനും ഇപ്പോള്‍ ഇന്ത്യക്കു സാധിച്ചു.
ഗ്രൂപ്പ് എ പോരാട്ടത്തില്‍ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാനം വരെയും ഇരു പക്ഷവും വല ചലിപ്പിച്ചില്ല. ഒടുവില്‍ 90ാം മിനുട്ടില്‍ ഉദാന്ത സിങിന്റെ പാസില്‍ നിന്നാണു ഛേത്രി നിര്‍ണായക ഗോളിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ അടുത്ത പോരാട്ടത്തില്‍ കിര്‍ഗിസ്ഥാനുമായി ഏറ്റുമുട്ടും. സ്വന്തം തട്ടകത്തില്‍ ജൂണ്‍ 13നാണു ഇന്ത്യ- കിര്‍ഗിസ്ഥാന്‍ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."