HOME
DETAILS

പൊരുതി നേടി

  
backup
March 28 2017 | 19:03 PM

%e0%b4%aa%e0%b5%8a%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf

ധര്‍മശാല: ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമാണെന്നു ഇന്ത്യ വീണ്ടും തെളിയിച്ചു. ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ആസ്‌ത്രേലിയക്കെതിരായ പരമ്പര തുടങ്ങിയ ഇന്ത്യ അവസാനത്തെ നിര്‍ണായക പോരാട്ടത്തില്‍ അനായാസം വിജയം പിടിച്ചാണു നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-1നു സ്വന്തമാക്കിയത്. ഒപ്പം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കുകയും ചെയ്തു.
106 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെന്ന നിലയിലാണു മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. പത്തു വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ 87 റണ്‍സ് മാത്രമാണു ഇന്ത്യക്ക് നാലാം ദിനം വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഓപണര്‍ ലോകേഷ് രാഹുല്‍ (പുറത്താകാതെ 51), നായകന്‍ അജിന്‍ക്യ രഹാനെ (പുറത്താകാതെ 38) എന്നിവര്‍ ചേര്‍ന്നു ഇന്ത്യയെ സുരക്ഷിത വിജയത്തിലെത്തിച്ചു. എട്ടു റണ്‍സെടുത്ത മുരളി വിജയിയെ കമ്മിന്‍സിന്റെ പന്തില്‍ കീപ്പര്‍ മാത്യു വെയ്ഡ് ക്യാച്ചെടുത്തു പുറത്താക്കിയപ്പോള്‍ ചേതേശ്വര്‍ പൂജാര റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി.
ഒന്നാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 300 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 332 റണ്‍സില്‍ അവസാനിച്ചു. 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഓസീസിനെ വെറും 137 റണ്‍സില്‍ ചുരുട്ടികൂട്ടിയ ഇന്ത്യ വിജയ ലക്ഷ്യമായ 106 റണ്‍സ് 23.5 ഓവറില്‍ നേടി. രവീന്ദ്ര ജഡേജ കളിയിലേയും പരമ്പരയിലേയും താരമായി. ആദ്യ ടെസ്റ്റില്‍ ഓസീസ് 333 റണ്‍സിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിച്ച ഇന്ത്യ മത്സരം 75 റണ്‍സിനു നേടി. മൂന്നാം മത്സരം സമനിലയിലായതോടെ അവസാന പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകുകയായിരുന്നു.
കുല്‍ദീപ് യാദവിന്റെ നാലു വിക്കറ്റ് വീഴ്ത്തിയുള്ള ടെസ്റ്റ് അരങ്ങേറ്റവും സ്റ്റീവന്‍ സ്മിത്തിന്റെ ഒരു പരമ്പരയില്‍ ഇന്ത്യക്കെതിരേ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടവും രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും രണ്ടാമിന്നിങ്‌സില്‍ ഓസീസ് ബാറ്റിങിനെ തകര്‍ത്ത ഉമേഷ് യാദവിന്റെ ശ്രദ്ധേയ ബൗളിങും പരമ്പരയില്‍ ആദ്യമായി ഓസീസ് ഓപണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടിയതും ധര്‍മശാല ടെസ്റ്റിനെ ശ്രദ്ധേയമാക്കി. 2015ല്‍ തുടങ്ങിയ പരമ്പര നേട്ടങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്താനും ഇന്ത്യക്കായി. തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര വിജയമാണു ഇന്ത്യ ധര്‍മശാലയില്‍ നേടിയത്. 2015ല്‍ ശ്രീലങ്കക്കെതിരേ 2-0ത്തിനു പരമ്പര സ്വന്തമാക്കി തുടങ്ങിയ ഇന്ത്യ പിന്നാലെ ദക്ഷിണാഫ്രിക്കയെ 3-0ത്തിനും 2016ല്‍ വെസ്റ്റിന്‍ഡീസിനെ 2-0ത്തിനും ന്യൂസിലന്‍ഡിനെ 3-0ത്തിനും ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെ 4-0ത്തിനും പരാജയപ്പെടുത്തി. ഒരൊറ്റ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിനെയും കീഴടക്കി ഓസീസിനെ നേരിട്ട ഇന്ത്യ ഇപ്പോള്‍ 2-1നു പരമ്പര പൊരുതി സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago