നിപാ: ഹൈലൈറ്റ് മാളില്‍ സുരക്ഷാ മുന്‍കരുതലുകള്‍
കോഴിക്കോട്: നിപാ വൈറസ് പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുമായും പൂര്‍ണമായും സഹകരിക്കുന്നതായി ഹൈലൈറ്റ് മാള്‍ മാനേജ്‌മെന്റ്. വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും മാളില്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും ഒളവണ്ണ പഞ്ചായത്തുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ എല്ലാ കാര്യങ്ങളും ചെയ്തുവരുന്നു. ഇതിനിടയില്‍ മാളിനെതിരേ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാളില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു, മാള്‍ അടയ്ക്കുകാണ്, ആളുകളെ ഒഴിപ്പിക്കുകയാണ് തുടങ്ങിയ പ്രചാരണങ്ങള്‍ ചില കോണുകളില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനഹിതവുമാണെന്നും ഇത്തരം പ്രവൃത്തികളില്‍നിന്ന് ഇത്തരക്കാര്‍ പിന്‍മാറണമെന്നും വ്യാജവര്‍ത്തകള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് ഹെഡ് കേണല്‍ എം. ശ്രീകുമാര്‍ എസ്.എം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."