HOME
DETAILS

അപകടം തുടര്‍ക്കഥയായി മെഡി. കോളജ്-കാരന്തൂര്‍ റോഡ്

  
backup
May 30 2018 | 04:05 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1



കുന്ദമംഗലം: മെഡി. കോളജ്-കാരന്തൂര്‍ റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഈ റോഡില്‍ രണ്ട് അപകടങ്ങളാണ് നടന്നത്.
മുണ്ടിക്കല്‍താഴം വയല്‍ സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കോഴിക്കോടുനിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യബസ് വൈദ്യുതിത്തൂണില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതിന് തൊട്ടടുത്ത് വൈകിട്ട് നിയന്ത്രണംവിട്ട കാര്‍ ബസിലിടിച്ച് വീണ്ടും അപകടമുണ്ടായി.
റോഡ് ബി.എം.സി ടാറിങ് ചെയ്ത് നവീകരിച്ചതോടെയാണ് അപകടം വര്‍ധിച്ചത്. റോഡ് നവീകരിച്ചതിന് ശേഷം കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ പത്തിലധികം അപകടങ്ങളാണ് റോഡില്‍ ഉണ്ടായത്. സി.ഡബ്ല്യു.ആര്‍.ഡി.എം പനാത്ത്താഴം ബൈപാസ് തുറന്നതോടെ ഈ റോഡില്‍ തിരക്ക് വര്‍ധിച്ചതും വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാകുന്നു.
റോഡില്‍ അപകടം വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പും പൊലിസും റോഡില്‍ പരിശോധന ശക്തമാക്കിയിരുന്നു. മാനന്തവാടിയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കോഴിക്കോടുനിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ കഴിഞ്ഞദിവസം ഓട്ടോയില്‍ ബൈക്കിടിച്ച് വടകര സ്വദേശിയായ ചാത്തമംഗലം ഐ.ടി.ഐയിലെ വിദ്യാര്‍ഥി മരിച്ചിരുന്നു.
ഇയാളുടെ കൂടെ യാത്ര ചെയ്ത സുഹൃത്ത് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഒരു മാസം മുന്‍പ് കാരന്തൂര്‍ സ്വദേശിയായ രണ്ടു യുവാക്കള്‍ ഈ റോഡില്‍ കൊളായ്താഴത്ത് വച്ച് മരിച്ചിരുന്നു.
സദാസമയവും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിന് വേണ്ടത്ര വീതിയില്ലാത്തതും അപകടത്തിന് കാരണമാകുന്നു. അപകടം പതിവായതോടെ റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago