HOME
DETAILS
MAL
ജി.എസ്.ടി: ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി
backup
March 28 2017 | 19:03 PM
ആലപ്പുഴ: ജി.എസ്.ടി നിയമവുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പ്രശ്നമില്ല. എല്ലാവരും പരീക്ഷ എഴുതണമെന്നത് നിര്‍ബന്ധമാണ്. നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാക്കുകയാണ് പരീക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ക്കായി സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും.
റവന്യൂ വരുമാനത്തില്‍ ജി.എസ്.ടി ഗണ്യമായ വര്‍ധന കൊണ്ടുവരും. വാണിജ്യ ചെക്പോസ്റ്റുകള്‍ ഇല്ലാതാകുമെന്നതാണ് മറ്റൊരു പ്രത്യേകത. നികുതി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."