വനം വകുപ്പിന് തിരിച്ചടി: സീല്‍ ചെയ്ത കെട്ടിടങ്ങള്‍ തുറന്നുകൊടുക്കാന്‍ ഉത്തരവ്
തിരുവമ്പാടി: വനംവകുപ്പ് സീല്‍ ചെയ്ത കെട്ടിടങ്ങള്‍ തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. വനഭൂമിയിലാണെന്ന് പറഞ്ഞ് നോട്ടിസ് പോലും കൊടുക്കാതെ വനംവകുപ്പ് ഏകപക്ഷീയമായി സീല്‍ചെയ്ത് ഏറ്റെടുത്ത പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ തുറന്നുകൊടുക്കാനാാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മറിപ്പുഴയില്‍ അബ്ദു ഗുരുക്കളുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫിന്റെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കെട്ടിടവും നാലുവര്‍ഷം മുന്‍പ് പണികഴിപ്പിച്ച മറ്റൊരു കെട്ടിടവുമാണ് തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടത്. ഏപ്രില്‍ 30നാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങളോടെ എത്തി സീല്‍ ചെയ്തു കെട്ടിടങ്ങള്‍ ഏറ്റെടുത്തത്. വനംവകുപ്പ് നടപടിക്കെതിരേ സ്ഥലമുടമ 72ല്‍ പട്ടയം കിട്ടിയതും എല്ലാ റവന്യൂ രേഖകളോടെയും കൈവശംവച്ചതും കൃഷിചെയ്യുന്നതുമായ സ്ഥലത്തുള്ള കെട്ടിടങ്ങളാണ് വനം വകുപ്പ് ഏറ്റെടുത്തത് എന്ന് വ്യക്തമാക്കി ഹരജി നല്കി.
എതിര്‍വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടെങ്കിലും മൂന്നുമാസത്തേക്ക് കെട്ടിടങ്ങള്‍ തുറന്നുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുറച്ചു മാസങ്ങളായി വനംവകുപ്പ് നടത്തുന്ന സര്‍വെക്കും ജïകെട്ടലിനും കല്ലിടലിനും എതിരേ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ഇതിനിടെയാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്.
അതിനിടെ ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില്പെട്ടിട്ടുïെന്നും ഉത്തരവിന്റെ കോപ്പി കിട്ടുന്ന മുറക്ക് താമരശേരി റേഞ്ച് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."