HOME
DETAILS

പണമടച്ചിട്ടും ദേശീയപാതാ അധികൃതര്‍ റോഡ് ടാര്‍ചെയ്തില്ല

  
backup
March 28 2017 | 19:03 PM

%e0%b4%aa%e0%b4%a3%e0%b4%ae%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be


എടപ്പാള്‍: ജലവകുപ്പിന്റെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ചുമാറ്റിയ പഴയ ദേശീയപാത ഇനിയും ടാര്‍ചെയ്ത് നവീകരിച്ചില്ല. പൊളിച്ചുമാറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ പണം  ജലവകുപ്പ് ദേശീയപാത ഓഫിസില്‍ അടച്ചതിന് ശേഷമാണ് അധികൃതരുടെ അനാസ്ഥ തുടരുന്നത്.
കൂരടയിലെ ഡാനിഡ ശുദ്ധജല സംഭരണിയില്‍നിന്നു തവനൂര്‍ റോഡ് ജങ്ഷന്‍വരെയുള്ള ഭാഗത്തെ പാതയാണ് നാല് മാസം മുന്‍പ് ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി പൊളിച്ചത്.
ഇതോടെ ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന കുറ്റിപ്പുറം തവനൂര്‍ പഴയ ദേശീയപാതയിലെ ഒരുവശത്തെ 300 മീറ്ററിലധികം വരുന്ന ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. പാതയിലെ ടാര്‍ചെയ്ത ഭാഗം പൊളിച്ചുമാറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 29,48,310 രൂപ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയപാത മലപ്പുറം ഓഫിസില്‍ അടച്ചിട്ടും നാല് കഴിഞ്ഞിട്ടും റോഡ് ടാര്‍ ചെയ്ത് നവീകരിച്ചില്ല. ദേശീയപാത കൊടുങ്ങല്ലൂര്‍ ഡിവിഷനു കീഴില്‍വരുന്ന ഭാഗമാണിത്. വെട്ടിപ്പൊളിച്ച റോഡില്‍ മെറ്റല്‍ പരത്തി നികത്തിയതും ജലവകുപ്പാണ്.
കുത്തനെയുള്ള ഇറക്കമായതിനാല്‍ തകര്‍ന്നുകിടക്കുന്ന പാത ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും അപകടഭീഷണി ഉയര്‍ത്തുന്നുണ്ടണ്ട്. തവനൂര്‍ റോഡ് ജങ്ഷന് നടുവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗവും ടാര്‍ചെയ്ത് മൂടിയിട്ടില്ല.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago