കുന്നംകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹൈടെക്കാകുന്നു
കുന്നംകുളം: കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി ഹൈടെക്കാകുന്നു. നൂതന സാങ്കേതിക വിദ്യകളും, ഇ ലൈബ്രറിയും മറ്റും സംവിധാനങ്ങളുള്‍പ്പെടെയുള്ള ഹൈടെക്ക് കെട്ടിടമാണ് കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. കേസുകള്‍ക്കും വിചാരമകള്ക്കുമായി എത്തുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കേസ് വിളിക്കുന്ന കാര്യം സ്ക്രീനില്‍ അറിയിക്കാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടമാണ് ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നത്. കോടതിക്ക് പുറത്ത് വരാന്തയിലും മറ്റും കാത്തു നില്ക്കുന്ന സ്ഥിതിക്കാണ് മാറ്റം വരുന്നത്.
ഒന്നരക്കോടിയോളം ചിലവിട്ടാണ് പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നത്. ഹൈടെക്ക് കെട്ടിടത്തില്‍ വിശാലമായ കോടതി ഹാളും, ശബ്ദ സംവിധാനവും, ടൈല്‍സ് പാകിയ കെട്ടിടവുമാണ് പൂര്‍ത്തിയാക്കുന്നത്. പി.ഡബ്ല്യു.ഡിക്കാണ് നിര്‍മാണ ചുമതലയുള്ളത്. കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഹൈക്കോടതി ജഡ്ജി രാമചന്ദ്രന് നായരാണ് നിര്‍വഹിച്ചത്. ജില്ലാ ജഡ്ജി പദവിയിലെത്തിയിട്ടുള്ള കുന്നംകുളം കോടതി ക്രിമിനല്‍ കോടതികളില്‍ മോഡല്‍ കോടതി എന്ന പദവിയിലുള്ള ഏറ്റവും മികച്ചതായിട്ടാണ് ഇപ്പോള്‍ കണക്കാക്കുന്നത്. പാര്‍ക്കിങ് സൗകര്യവും രണ്ട് ഗെയ്റ്റുകളും നിര്‍മിച്ചിട്ടുണ്ട്. അടുത്ത് തന്നെ ഈ കോമ്പൗണ്ടില്‍ സിവില്‍ കോടതിക്കുള്ള കെട്ടിടവും നിര്മിക്കാനാണുദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."