HOME
DETAILS
MAL
എസ്.ഡി.പി.ഐ. താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
March 28 2017 | 19:03 PM
തിരൂരങ്ങാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ.തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വിലക്കയറ്റം നിയന്ത്രിക്കുക, കുടിവെളളമെത്തിക്കാന്‍ സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൗഷാദ് മംഗലശ്ശേരി, ഉസ്മാന് ഹാജി, അരീക്കന്‍ ബീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."