HOME
DETAILS
MAL
വൈദ്യുതിലൈന്‍ പൊട്ടിയെന്ന വ്യാജസന്ദേശം: യുവാവിനെതിരേ കേസ്
backup
May 30 2018 | 05:05 AM
തലപ്പുഴ: വൈദ്യുതി ലൈന്‍ പൊട്ടി വീണെന്ന വ്യാജസന്ദേശം നല്കി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കുഴക്കിയ യുവാവിനെതിരേ കേസ്.
കെ.എസ്.ഇ.ബി തലപ്പുഴ അസിസ്റ്റന്റ് എന്‍ജിനിയറുടെ പരാതി പ്രകാരം വാളാട് എടത്തന മാളിയേക്കല്‍ ഷിബുവിനെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ 25ന് രാത്രി 11ന് കെ.എസ്.ഇ.ബി മാനന്തവാടി ഓഫിസില്‍ വിളിച്ച് വാളാട് എടത്തന റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണെന്ന വ്യാജസന്ദേശം നല്‍കുകയായിരുന്നു.
ഉടന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ പ്രദേശതെത്തി പരിശോധന നടത്തിയെങ്കിലും ലൈന്‍ പൊട്ടിയത് കണ്ടില്ല.
പിന്നീട് ഷിബുവിനെ ഫോണില്‍ തിരിച്ചുവിളിച്ച് വിവരം തിരക്കിയപ്പോള്‍ താന്‍ വെറുതെ പറഞ്ഞതാണെന്നും സംഭവമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഫോണ്‍ ചെയ്ത എന്‍ജിനിയറെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."