ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 30 മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. അളകനന്ദ നദി അപകടകരമാം വിധം കരകവിഞ്ഞൊഴുകുകയാണ്.
നിരവധി കൃഷിയിടങ്ങള്‍ നശിക്കുകയും പ്രദേശത്തെ മൂന്ന് പാലങ്ങള്‍ തകരുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് റിഷികേഷ്- ബദ്രിനാഥ് ദേശീയ പാത(എന്‍.എച്ച് 58) യിലെ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 മില്ലി മഴയാണ് ഉത്തരാഖണ്ഡിസല്‍ രേഖപ്പെടുത്തിയത്.
താല്‍ മുന്‍സ്യാരി റോഡ് തകര്‍ന്നത് മൂലം നിരവധി വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്. യമുനോദ്രി ദേശീയപാതയും മണ്ണിടിച്ചിലില്‍ തകര്‍ന്നിരിക്കുകയാണ്. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് പ്രവചനം.
മേഘവിസ്‌ഫോടനം എന്നാല്‍
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്‌ഫോടനം എന്നു പറയുന്നത്. ശക്തമായ ഇടിമിന്നലും കാറ്റും പേമാരിക്ക് അകമ്പടിയായി ഉണ്ടാവും. സാധാരണയായി 100 മി.മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അതിനെ മേഘവിസ്‌ഫോടനമായി കണക്കാക്കാം.ഹിമകണങ്ങള്‍ വഹിച്ചുകൊണ്ടുവരുന്ന വാതങ്ങള്‍ വളരെ പെട്ടന്നു ഖനീഭവിക്കുന്നതാണ് ശക്തമായ മഴയക്ക് കാരണമാകുന്നത്. ഒരു പ്രദേശത്തെയൊന്നാകെ പ്രളയത്തിലാക്കാന്‍മാത്രം ശക്തിയുള്ള പ്രതിഭാസമാണ് മേഘവിസ്‌ഫോടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."