18 വര്‍ഷത്തിനിടെ സഊദിയുടെ ഫലസ്തീന്‍ സഹായം 600 കോടി ഡോളര്‍
റിയാദ്: പതിനെട്ടു വര്‍ഷത്തിനിടെ ഫലസ്തീന് സഊദി അറുന്നൂറു കോടി ഡോളറിന്റെ സഹായം ചെയ്തതായി വെളിപ്പെടുത്തല്‍. സഊദി റോയ് കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ സൂപ്പര്‍ വൈസര്‍ ജനറലുമായ ഡോ: അബ്ദുല്ല അല്‍ റബീഅഃയാണ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് സഊദി. ദരിദ്ര രാജ്യങ്ങള്‍ക്കും സമൂഹത്തിനും സഹായം നല്‍കുന്നുണ്ട്.
വിദേശ സഹായങ്ങളില്‍ ഭൂരിഭാഗവും ഫലസ്തീനാണ് ലഭിച്ചത്. 2000 മുതല്‍ ഇതുവരെ മാത്രം 6051527493 കോടി റിയാലിന്റെ സഹായമാണ് ഫലസ്തീന് നല്‍കിയത്.
റഫ നഗരത്തില്‍ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 1517 ഭവനങ്ങളും ആറു സ്‌കൂളുകളും ഒരു ഹെല്‍ത്ത് സെന്റര്‍, തെരുവ് വിളക്കുകള്‍, റോഡുകള്‍, മസ്ജിദുകള്‍, ജല വൈദ്യുത പദ്ധതികള്‍, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും നടപ്പാക്കിയിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് സഊദി ആതിഥ്യം നല്‍കുന്നതായും ജനസംഖ്യയുടെ അഞ്ചു ശതമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."