ആഗ്രയില്‍ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഡാന്‍സ് ഗ്രൂപ്പിലെ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. പന്ത്രണ്ട് പേര് ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ രാജ്, ജിതേന്ദര്‍ എന്നിവരെ പൊലിസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
ജൂണ്‍ 25 ന് ആഗ്രയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. മഥുരയില്‍ നിന്നെത്തിയ ഡാന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള അംഗങ്ങളാണ് അക്രമത്തിനിരയായ സ്ത്രീകള്‍. ഇവരോടൊപ്പം മറ്റൊരു സ്ത്രീ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ അവര്‍ തന്നെ ആക്രമിച്ചില്ലെന്ന് യുവതി പൊലിസിനോട് പറഞ്ഞു.
പരിപാടി നടന്നുകൊണ്ടിരിക്കെ ബഹളമുണ്ടാവുകയും യുവതികളോട് വേദി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘാടകര്‍ ഇവരെ മഥുരയില്‍ വിടാമെന്ന് പറഞ്ഞ് വാഹനത്തില്‍ കൊണ്ടുപോകുകയും ചെയ്തു. പോകും വഴി തങ്ങളെ ബൈക്കില്‍ ഒരു സംഘം പിന്തുടരുന്നത് യുവതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ബലമായി സമീപത്തെ വീടുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും അക്രമിക്കപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.
രണ്ടു യുവതികളും പിന്നീട് ബുധനാഴ്ച്ച ആഗ്ര പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."