ബീഹാറില്‍ കുട്ടിയെങ്കില്‍ യു.പിയില്‍ അധ്യാപകന്‍; ഐ.എം.എഫ് എന്നാല്‍ ഇന്റര്‍നാഷണല്‍ മണി ഫൗണ്ട്!
ആഗ്ര: ഐ.എം.എഫ് എന്നാല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ട് എന്നാണെന്ന് നമ്മുടെ എട്ടാം ക്ലാസുകാരനുപോലും അറിയാം. എന്നാല്‍ ഉത്തര്‍പ്രദേശിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ക്ക് ഐ.എം.എഫ് എന്നാല്‍ ഇന്റര്‍നാഷണല്‍ മണി ഫൗണ്ട് ആണ്!. ബീഹാറിലെ പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് റാങ്ക് ജേതാവ് കോപ്പിയടിച്ച് പരീക്ഷ പാസായത് വാവാദമായതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്ന് സമാന സംഭവം റിപ്പോര്‍ട്ടുചെയ്യുന്നത്.
യു.പി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ പരീഷയുടെ ഉത്തരക്കടലാസ് നോക്കുന്ന രണ്ട് അധ്യാപകരില്‍ നിന്നാണ് വിചിത്രമായ മറുപടി മേലധികാരിക്ക് ലഭിച്ചത്.അധ്യാപകരുടെ യോഗ്യതയില്‍ സംശയം തോന്നിയപ്പോള്‍ ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചതാണ് മേലധികാരി. ബി.എ. ഇംഗ്ലിഷ്, എക്‌ണോമിക്‌സ്, ഹിസ്റ്ററി എന്നീ പേപ്പറുകളുടെ മൂല്യനിര്‍ണയ ക്യാംപിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ഓഡിറ്റ് എന്തെന്നറിയാത്ത എക്‌ണോമിക്‌സ് പ്രഫസറും ഇവാലുവേഷന്റെ സ്‌പെല്ലിംഗ് അറിയാത്ത ഇംഗ്ലിഷ് കോളജ് അധ്യാപനും ആയിരുന്നു പേപ്പര്‍ നോക്കാന്‍ എത്തിയതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇവരുടെ ബിരുദം വ്യാജമായി നേടിയതല്ലെങ്കിലും ഉത്തര്‍ പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയാണ് ഇതിനുകാരണം. ഇവര്‍ പഠിപ്പിക്കുന്നത് യു.പി യൂണിവേഴ്‌സിറ്റി അംഗീകരിച്ച കോളജുകളിലാണ്.
ഇരുപതു വര്‍ഷമായി അധ്യാപരാണ് സംശയനിഴലിലായവര്‍. വര്‍ഷങ്ങളായി പരീക്ഷാ മൂല്യനിര്‍ണയം നടത്തുന്നവരുമാണിവര്‍. അധ്യാപകരെ തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ രാം നായിക് പറഞ്ഞു.
ബീഹാറില്‍ പ്ലസ് ടു പരീക്ഷയില്‍ റാങ്ക് ജേതാക്കാളായ റൂബി റായ്, സൗരവ് ശ്രേഷ്ഠ, രാഹുല്‍ കുമാര്‍ എന്നിവരുടെ യോഗ്യത തര്‍ക്കവിഷയമായിരുന്നു. ടിവിയില്‍ ഇവരുടെ അഭിമുഖം വന്നതോടെയാണു വിവാദം ഉയര്‍ന്നത്. പൊളിറ്റിക്കല്‍ സയന്‍സ് എന്നതിന് പ്രോഡിഗല്‍ സയന്‍സ് എന്നായിരുന്നു 500 ല്‍ 485 മാര്‍ക്കോടെ പാസായ റൂബി പറഞ്ഞത്. ഇതു പാചകം പഠിപ്പിക്കുന്ന വിഷയമാണെന്നാണ് റൂബി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."