നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്: ഭവന നിര്‍മാണത്തിന് മുന്‍ഗണന
തിരൂരങ്ങാടി: ഭവന നിര്‍മാണത്തിനും കൃഷിക്കും ദാരിദ്ര്യ ലഘൂകരണത്തിനും മുന്‍ഗണന നല്കി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.
179603374 രൂപ വരവും 132137000 രൂപ ചെലവും 47466374 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിന് 99 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 120 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്ക് 12 ലക്ഷം രൂപയും വിദ്യഭ്യാസത്തിന് 3525000 രൂപയും കൃഷിക്ക് 54 ലക്ഷം രൂപയുമാണ് വകയിരുത്തിയിരുത്തിയത്.
ഉല്‍പ്പാദന മേഖലയില്‍ മൊത്തം 6950000 രൂപ, സേവന മേഖല 38065000 രൂപ, റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് 11000000 രൂപ, വൈദ്യുതി ലൈന്‍ എക്സ്റ്റെന്ഷന്, തെരുവ് വിളക്കുകളുടെ നവീകരണം എന്നിവയ്ക്കായി 24 ലക്ഷം രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്. മൃഗ സംരക്ഷണത്തിന് 10 ലക്ഷവും വനിതാ ശിശു വികസനത്തിന് 5075000 രൂപയും ആരോഗ്യ മേഖലക്ക് 23 ലക്ഷവും യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 240000 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വികസനത്തിന് 2079000 രൂപയും ശുചിത്വത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനുമായി 17 ലക്ഷം രൂപയും ബജറ്റിലുണ്ട്. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി 4 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ , ഇ.പി മുജീബ് മാസ്റ്റര്‍, മറ്റു മെമ്പര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."