സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വിജയത്തിളക്കത്തില്‍ ജില്ല
സ്വന്തം ലേഖകന്‍
കോഴിക്കോട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. നൂറില്‍ നൂറു മാര്‍ക്കും നേടി ദേശീയതലത്തില്‍ ശ്രദ്ധ നേടിയവരും ജില്ലയിലുണ്ട്. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്.
281 കുട്ടികളാണിവിടെ ഉന്നതപഠനത്തിന് അര്‍ഹരായത്. അഞ്ചു കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടി. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം രണ്ടും നൂറു ശതമാനം വിജയം നേടി. ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളിനും നൂറു ശതമാനം വിജയം. 119 കുട്ടികള്‍ പരീക്ഷക്കിരുന്നപ്പോള്‍ 24 പേര്‍ മുഴുവന്‍ വിഷയത്തിലും എ വണ്ണും 58 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്കും നേടി. പാറോപ്പടി സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 144 പേരും ജയിച്ചു. ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 150 പേരില്‍ 103 വിദ്യാര്‍ഥികള്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. എം.ഇ.സ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടര്‍ച്ചയായി 35-ാം തവണയും മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം തുടര്‍ച്ചയായ 15-ാം വര്‍ഷവും നൂറു ശതമാനം വിജയം നേടി.
ഒളവണ്ണ സഫയര്‍ സെന്‍ട്രല്‍ സ്‌കൂളും നൂറു ശതമാനം വിജയം കരസ്ഥമാക്കി. ഇതു നാലാം തവണയാണ് പത്താംക്ലാസ് പരീക്ഷയില്‍ സ്‌കൂള്‍ നൂറു ശതമാനം വിജയം നേടുന്നത്.പാവങ്ങാട് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 97 വിദ്യാര്‍ഥികളില്‍ 18 പേര്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. കടമേരി റഹ്മാനിയ്യ പബ്ലിക് സ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാം തവണയും നൂറു ശതമാനം വിജയം കൈവരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും നൂറുമേനി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."