ബാര്‍ കോഴയിലെ ഗൂഡാലോചനക്കാര്‍ യു.ഡി.എഫ് പാളയത്തില്‍ തന്നെ: മാണി
കൊച്ചി: ബാര്‍ കോഴ കേസിനുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. താന്‍ ഇടതുപക്ഷത്തേക്കു പോകുമെന്നു സംശയിച്ചവരാണ് ഇതിനു പിന്നിലെന്നും മാണി തുറന്നുപറഞ്ഞു. ഒരു ചാനല്‍ പരിപാടിയിലാണ് മാണി ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്നെ യു.ഡി.എഫില്‍ തളച്ചിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരാരൊക്കെയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുപറയാന്‍ മാന്യത അനുവദിക്കുന്നില്ല.
എല്ലാകാര്യങ്ങളും പറയാന്‍ പറ്റില്ല. ചിലതെല്ലാം രഹസ്യമാക്കി വയ്‌ക്കേണ്ടിവരും. മറ്റുള്ളവരെ വേദനിപ്പിക്കുമെന്നതിനാല്‍ ഒന്നും പരസ്യമാക്കുന്നില്ലെന്നും മാണി അഭിമുഖത്തില്‍ പറഞ്ഞു.
ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശിന്റെ മകളുടെ വിവാഹ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെയും മാണി വിമര്‍ശിച്ചു. ഇവര്‍ ബിജുവിന് മാന്യത ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കരുതായിരുന്നു. സര്‍ക്കാറിനെ അപമാനിച്ചയാളാണ് ബിജു. സുധീരന്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."