ഗ്രീന്‍ റോയല്‍റ്റി, സ്‌നേഹപാത; പൊന്നാനി നഗരസഭാ ബജറ്റ്
പൊന്നാനി: പരിസ്ഥിതി സംരക്ഷകര്‍ക്ക് ഗ്രീന്‍ റോയാല്‍റ്റിയും, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌നേഹപാതയുമൊരുക്കി വേറിട്ട പദ്ധതികളുമായി പൊന്നാനി നഗരസഭ ബഡ്ജറ്റ്. 789390353 രൂപ വരവും 514312987 രൂപ ചെലവും, 275077366 രൂപ നീക്കിയിരിപ്പുമുള്ളതാണ് പുതിയ ബഡ്ജറ്റ്.
സംസ്ഥാനത്ത് ആദ്യമായി കാവുകളും കുളങ്ങളും വയലും സംരക്ഷിക്കുന്നവര്‍ക്ക് ഗ്രീന്‍ റോയല്‍റ്റി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭിന്നശേഷികാര്‍ക്ക് സംസ്ഥാനത്ത് ആദ്യമായി സ്‌നേഹ പാതയൊരുക്കുന്നതാണ് നഗരസഭ ബഡ്ജറ്റിലെ മറ്റൊരു പ്രധാന പദ്ധതി. അഞ്ച് വര്‍ഷം കൊണ്ട് പൊന്നാനിയെ ഭവന രഹിതരില്ലാത്ത നഗരസഭയാക്കി മാറ്റും.വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നടപ്പിലാക്കും. സംസ്ഥാനത്ത് ആദ്യമായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് പൊതുശ്മശാനത്തില്‍ മരണാനന്തര ക്രിയക്കു വേണ്ട മുഴവന്‍ ചെലവ് നഗരസഭ വഹിക്കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
ഭൂരഹിതരായ മത്സ്യ തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങാനുള്ള ധനസഹായം, നാട്ടുമത്സ്യ വിത്ത് പ്രജനന പദ്ധതി, പൊന്‍ ചാമ്പ വിളയും പൊന്നാനി, എന്‍.ആര്‍.ഐ സംരഭകര്‍ക്ക് പ്രോത്സാഹനം, നഗരസഭ ബയോപാര്‍ക്ക്, കണ്ടല്‍ വ്യാപനം, തുടങ്ങിയവയാണ് പൊന്നാനി നഗരസഭ പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍. മത്സ്യ തൊഴിലാളി ക്ഷേമത്തിന് വേണ്ടി അഞ്ച് കോടിയും, പട്ടികജാതി വികസനത്തിനായി 3 കോടിയും കാര്‍ഷിക മേഖലയ്ക്കായി 2 കോടിയും മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനുമായി ഒരു കോടി വീതവുമാണ് ബജറ്റ് വകയിരിത്തിയിട്ടുള്ളത്. പൊന്നാനി നഗരസഭയില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി ബഡ്ജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."