ഡല്‍ഹിയില്‍ വന്‍ അഗ്നിബാധ: 13 കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു; തീയണയ്ക്കാന്‍ ഹെലികോപ്റ്ററും
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാള്‍വ്യ നഗറില്‍ വന്‍ അഗ്നിബാധ. കഴിഞ്ഞ ദിവസം വൈകിട്ടു തീപിടിച്ച ഗോഡൗണിലെ തീയണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തി.തീ നിയന്ത്രണവിധേയമായതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ 19 മണിക്കൂറായി കെട്ടിടങ്ങള്‍ തീ വിഴുങ്ങുകയാണ്. ഡല്‍ഹി കണ്ട ഏറ്റവും വലിയ അഗ്നിബാധകളില്‍ ഒന്നാണിത്. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ പരുക്കില്ല
13 കെട്ടിടങ്ങള്‍ വ്യോമസേന ഒഴിപ്പിച്ചു. 65 ഫയര്‍ യൂണിറ്റുകള്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചു..
ചെവ്വാഴ്ച വൈകിട്ടാണ് കെട്ടിടങ്ങള്‍ക്കു തീപിടിച്ചത്. തൊട്ടടുത്തു പാര്‍ക്ക് ചെയ്ത റബര്‍ ഷീറ്റുകള്‍ നിറച്ച വാഹനത്തില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് പൊലിസ് നിഗമനം.
അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ പൊലിസ് എടുത്തിരുന്നു.
— Sakshi Chand (@sakshichand8) May 30, 2018
Services of helicopter buckets from the @IAF_MCC are being taken to extinguish the massive fire which broke out at a rubber godown in Malviya Nagar on Tuesday evening. Around 3 hrs more for the fire to extinguish completely says @DCPSouthDelhi @dna pic.twitter.com/deP46xUL9S
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."