ആര്‍.എസ്.എസ് പരിപാടി: പ്രണബ് മുഖര്‍ജി വിട്ടുനില്‍ക്കണമെന്ന് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ആര്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കത്തയച്ചു.
ദശാബ്ദങ്ങളായി കോണ്‍ഗ്രസിനും രാജ്യത്തെ ജനാധിപത്യ മതേതര മുന്നേറ്റത്തിനും വലിയ സംഭവനകള്‍ നല്‍കിയ വ്യക്തി എന്ന നിലയിലും ഇന്ത്യയിലെ സമുന്നതമായ പദവി വഹിച്ചയാളെന്ന നിലയിലും ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ചെന്നിത്തല കത്തിലൂടെ അഭ്യര്‍ഥിച്ചു.
പുതുതായി റിക്രൂട്ട് ചെയ്ത 600 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുള്ള ക്യാംപിലെ മുഖ്യാതിഥിയായിട്ടാണ് മുന്‍ രാഷ്ട്രപതി പങ്കെടുക്കുന്നത്. ക്ഷണം സ്വീകരിച്ച കാര്യം ആര്‍.എസ്.എസും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഇത് സംബന്ധിച്ച് പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കൂവെന്നും ഒന്നും പ്രതികരിക്കാനില്ലെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞത്.
ആര്‍.എസ്.എസ് രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതൃത്വം നിരന്തരം ആരോപിക്കുന്നതിനിടെയാണ് ആര്‍.എസ്.എസ് ആസ്ഥാനത്തുള്ള പരിപാടിയില്‍ പ്രണബ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."