HOME
DETAILS
MAL
തൂത്തുക്കുടി: ജീവന് നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രജനീകാന്തിന്റെ സഹായധനം
backup
May 30 2018 | 09:05 AM
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് സമരത്തിനിടെ വെടിവയ്പ്പില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനവുമായി നടന് രജനീകാന്ത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ സഹായധനമാണ് രജനീകാന്ത് പ്രഖ്യാപിച്ചത്.
സമരത്തില്‍ പരുക്കേറ്റവരെ തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ അദ്ദേഹം സന്ദര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനതയുടെ ഉദാഹരണമാണ് 13 പേരുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു സര്‍ക്കാര്‍ മനസിലാക്കണം. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു വലിയ തെറ്റാണ് സംഭവിച്ചത്. എന്നാല്‍ ഇതൊരു വലിയ പാഠവുമാണ് - രജനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."