കെവിന്റെ മരണം: പൊലിസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച വരുത്തിയവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. സര്‍ക്കാരിന് വീഴ്ച സംഭവിച്ചാല്‍ വിമര്‍ശിക്കാം. പക്ഷേ വാര്‍ത്തകള്‍ കെട്ടിച്ചമക്കരുത്. തന്റെ സുരക്ഷ താന്‍ സൃഷ്ടിച്ചതല്ല. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സ്ഥലത്തെ എസ്.ഐ ഉണ്ടാവുക സ്വാഭാവികമാണ്.
കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ല. വീട് സന്ദര്‍ശിക്കുന്നതല്ലലല്ലോ, കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണല്ലോ ഇപ്പോള്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാധ്യമപ്രവര്‍ത്തകരേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതകം നടന്നപ്പോള്‍ കൊലയാളികളെ പിടിക്കാനല്ല പൊലിസ് പോയത്. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നടക്കുന്നത് എന്ന സന്ദേശം പരത്താനാണ് ശ്രമിച്ചത്. അതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. - മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മമാണ് ചെയ്യേണ്ടത്. അതിനു പകരം തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."