HOME
DETAILS

കുടിവെള്ളം കിട്ടാതെ തീരദേശം; ആശ്രയം സന്നദ്ധ പ്രവര്‍ത്തകരുടെ കുടിവെള്ള വിതരണം

  
backup
March 28 2017 | 20:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b0-2


പൊന്നാനി: കുടിവെള്ളം കിട്ടാതെ ജില്ലയിലെ തീരദേശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍. കനത്ത വേനലില്‍ കുടിവെള്ളം കിട്ടാതെ പരക്കം പായുകയാണ് ജനം. വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ജലമാണ് ഏക ആശ്രയം.
 പൈപ്പില്‍ വളരെ അപൂര്‍വമായാണ് വെള്ളം വരുന്നത്. ചിലപ്പോള്‍ വരുന്നതാകട്ടെ കുടിക്കാന്‍ പറ്റാത്ത വെള്ളവും. തീരപ്രദേശത്തെ കിണറുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത് കുടിക്കാനോ പാചകം ചെയ്യാനോ കുളിക്കാനോ കഴിയാത്ത പുളിവെള്ളമാണ്. മറ്റൊരു മാര്‍ഗമില്ലാത്തതിനാല്‍ പലരും ഈ വെള്ളം ഉപയോഗിച്ച് തന്നെയാണ് കുളിക്കുന്നത്.  കാപ്പിരിക്കാട് മുതല്‍ പൊന്നാനി തീരം വരെയും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെയുള്ള തീരങ്ങളിലും ഇതാണ് സ്ഥിതി.
പൊന്നാനിയുടെ വിവിധ തീരപ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ നല്‍കുന്ന കുടിവെള്ളം മാത്രമാണ് ഇപ്പോള്‍ ഏക ആശ്രയം. ഇവരുടെ വെള്ളത്തിനായി നാട്ടുകാരുടെ നീണ്ട ക്യൂ തന്നെയുണ്ടാകും. കാഞ്ഞിരപ്പുഴ ഡാം തുറന്നപ്പോള്‍ ഭാരതപ്പുഴയില്‍ അല്‍പ്പം വെള്ളം നിറയുകയും ഭാരതപ്പുഴയിലെ ജലം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് നേരിയ ആശ്വാസം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയോളമായി കാഞ്ഞിരപ്പുഴ ഡാമില്‍നിന്നും തുറന്നുവിട്ട വെള്ളം ഭാരതപ്പുഴയിലെ ശുദ്ധജല വിതരണ കിണറുകളിലേക്ക് തിരിച്ചുവിടാനോ താല്‍ക്കാലിക തടയണ കെട്ടി സംരക്ഷിച്ച് നിര്‍ത്തുന്നതിനോ അധികൃതര്‍ തയാറായില്ല.
ഇതോടെയാണ് ഭാരതപ്പുഴയെ ആശ്രയിക്കുന്ന വിവിധ ജലപദ്ധതികള്‍ക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്.     
പാലക്കാട് ജില്ലയിലെ തെക്കേ അറ്റത്തുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ഏതാനും ഷട്ടറുകള്‍ തുറന്നിട്ടത് ആഴ്ചകള്‍ക്ക് മുന്‍പാണ്. ഒരാഴ്ചയോളം മുടങ്ങാതെ പമ്പിങ് നടക്കുകയും ചെയ്തു. എന്നാല്‍ കടുത്ത കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് ഇവിടെ ഒഴുകിയെത്തുന്ന വെള്ളം താല്‍ക്കാലിക തടയണ കെട്ടി തടഞ്ഞ് കുടിവെള്ള വിതരണം നടത്തുന്ന പുഴയിലെ കിണറുകളിലേക്ക് തിരിച്ചുവിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ ഒഴുകിയെത്തിയ വെള്ളം ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജ് വഴി കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. തീരദേശത്ത് മാത്രമല്ല പുഴയിലേ വെള്ളത്തെ ആശ്രയിക്കുന്ന പൊന്നാനി താലൂക്കിലെ തവനൂര്‍ ,കാലടി, എടപ്പാള്‍, വട്ടംകുളം, ആലങ്കോട്, നന്നംമുക്ക്, പഞ്ചായത്തുകളിലും തിരൂര്‍ താലൂക്കിലും ശുദ്ധജലം മുടങ്ങിയ നിലയിലാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago