ചാത്തങ്ങോട്ടുപുറം യു.എം.എ.എല്‍.പി സ്‌കൂള്‍ നവീകരണത്തിന് ബൃഹദ് പദ്ധതി
വണ്ടൂര്‍: മുതീരി ചാത്തങ്ങോട്ടുപുറം യു.എം.എ.എല്‍.പി സ്‌കൂള്‍ നവീകരണത്തിന് ജനകീയ സഹകരണത്തോടെ പദ്ധതി തയാറാക്കി. വിഷന്‍ 2020 എന്നു പേരിട്ട് തയാറാക്കിയ പദ്ധതി അടുത്ത അധ്യയന വര്‍ഷാരംഭത്തോടെ യാഥാര്‍ഥ്യമാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി അധ്യാപക, രക്ഷാകര്‍തൃ സംഘടന, പൂര്‍വ വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍ തുടങ്ങിയവരുള്‍പ്പെട്ട വിപുലമായ സമിതി രൂപീകരിച്ചു.
അക്കാദമിക മികവുകൊണ്ടും ഉയര്‍ന്ന ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും സ്‌കൂളിന്റെ പുതിയ കുതിപ്പുകള്‍ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. വിവിധ പദ്ധതികളുടെ ഭാഗമായി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, എല്‍.എസ്.എസ് പരീക്ഷാ പരിശീലനം, മധുരം മലയാളം, ലളിതം ഗണിതം, ക്വിസ് മല്‍സരങ്ങള്‍ എന്നിവ നടത്തും.
സ്മാര്‍ട് ക്ലാസ് റൂം, കളിസ്ഥലം സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെത്തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന പദ്ധതി എന്നിവ മിഷന്‍ 2020ന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
1960ല്‍ ആണ് ചാത്തങ്ങോട്ടുപുറം യു.എം.എ.എല്‍.പി സ്‌കൂള്‍ സ്ഥാപിതമായത്. പ്രദേശവാസിയായ തണ്ടുപാറയ്ക്കല്‍ ഉണ്ണിച്ചേക്കുഹാജി അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിന്റെ സ്മരണയ്ക്കു വേണ്ടിയാണ് സ്‌കൂള്‍ തുടങ്ങിയത്.
വാര്‍ത്ത സമ്മേളനത്തില്‍ എച്ച്.എം അഞ്ജു എസ് രാജ, പി.ടി.എ പ്രസിഡന്റ് വി.പി സുലൈമാന്‍, വി ശിവശങ്കരന്‍, പി.കെ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."