'ആയുര്‍വേദ കോളജിനെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാക്കണം'
കോട്ടക്കല്‍: ആര്യവൈദ്യശാല ആയുര്‍വേദ കോളജിനെ ആയുര്‍വേദ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയാക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കേരളത്തെ ആയര്‍വേദ പെരുമയിലെത്തിച്ച ആര്യവൈദ്യശാലക്കിത് ശതാബ്ദി വര്‍ഷമാണ്. കേരള സര്‍ക്കാരുമായി യോജിച്ചുകൊണ്ട് രൂപീകരിച്ച കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റിയാണിതിന്റെ ഭരണ നിര്‍വഹണം നടത്തിക്കൊണ്ടിരിക്കുന്നത്.
ഏറെക്കാലമായി പൊതുജനങ്ങളില്‍ നിന്നും ആയുര്‍വ്വേദ രംഗത്തെ വിദഗ്ധരില്‍നിന്നും ഉയര്‍വരുന്ന ആവശ്യമാണ് കോട്ടക്കലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സര്‍വകലാശാല എന്നത്. വി.വി ഗിരി ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന കാലത്തോളം പഴക്കമുള്ളതാണ് ഈ ആവശ്യം. മനോരോഗ ചികിത്സ, വിഷചികിത്സ, പഞ്ചകര്‍മ്മ ചികിത്സ എന്നിങ്ങനെ നിരവധി മേഖലകളില്‍ ബിരുദാനന്തര ബിരുദ പഠനം നിലവിലുണ്ട്. ഇപ്പോഴത്തെ ആവശ്യം പരീക്ഷകള്‍ നടത്തുന്ന സര്‍വകലാശാല എന്നതിനു പകരം ഗവേഷണങ്ങളിലൂടെ കൂടുതല്‍ ജനോപകരാപ്രദമായ ഒരു ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുക എന്നുള്ളതാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും പ്രൊജക്ട് ഓഫിസറായി മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. പുതിയ സര്‍വകലാശാലയുടെ സാധ്യതകള്‍ വിശദമായി വിലയിരുത്തുവാന്‍ വിദഗ്ദ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സബ്മിഷനു മറുപടിയായി രേഖമൂലം അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."