ഇന്ധന വില: ഉത്തരവാദിത്തം ഏറ്റെടുത്ത് കുറച്ചതിന് നന്ദിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കൂടിയ ഇന്ധനവിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറച്ചതിന് നന്ദി പറയുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇന്ധനവില വര്‍ധിച്ചതിന് കാരണം സംസ്ഥാനമാണെന്ന ധ്വനിയോടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെപ്പറ്റി മിണ്ടിയിട്ടുമില്ല.
'ഇന്ധനവില കുറയ്ക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നികുതി വരുമാനത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തോട് ഇന്ധനനികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുത്തെ ധനമന്ത്രി അന്ന് അനുകൂലമായല്ല പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നികുതി കുറയ്ക്കാന്‍ കേരളം തയ്യാറായിരിക്കുന്നു. ഇക്കാര്യത്തില്‍ കേരളത്തെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവിലയില്‍ സംസ്ഥാനം ഈടാക്കുന്ന നികുത കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."