ദുരഭിമാനക്കൊല കേരളത്തിനുള്ള മുന്നറിയിപ്പ്: ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊല കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണം. നിപാ വൈറസ് പ്രതിരോധം ആരോഗ്യവകുപ്പിന്റെ പ്രഫഷണലിസം എടുത്തുകാട്ടി.
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം ഉറപ്പു വരുത്തുന്ന നിതാന്ത ജാഗ്രതയും സര്‍ക്കാരിന്റെ പുരോഗമന നടപടികളും നവകേരളം വേഗത്തില്‍ സാധ്യമാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിപാ വൈറസിനെതിരെ ആരോഗ്യ വകുപ്പ് നടത്തിയ സത്വര നടപടികള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലിസത്തിന് തെളിവാണ്. നിപയെ തടയുന്നതിന് കഠിന പ്രയത്‌നം നടത്തിയ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവര്‍ത്തകരും കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും ഡോക്ടര്‍മാരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."