HOME
DETAILS

മഞ്ചേരിയില്‍ ഒരു വര്‍ഷത്തിനിടെ 43 തീപിടിത്തങ്ങള്‍

  
backup
March 28 2017 | 20:03 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d


മഞ്ചേരി: മഞ്ചേരിയിലും പരിസരങ്ങളിലും തീപിടിത്തങ്ങളും അതുമൂലമുണ്ടാവുന്ന നാശനഷ്ടങ്ങളും വര്‍ധിക്കുന്നു. കെട്ടിടങ്ങള്‍, റബര്‍ തോട്ടങ്ങള്‍ തുടങ്ങിയവക്കു മേലില്‍ തീപടര്‍ന്നുള്ള ദുരന്തങ്ങളാണ്  കൂടുതലും സംഭവിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറുപതിലേറെ കോളുകളാണ് മഞ്ചേരി അഗ്നിശമന സേനയിലെത്തിയത്. ഇതില്‍ 43 ഉം തീ പടര്‍ന്നുപിടിച്ചതിനാലുള്ള രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ ഞായറാഴ് ച മഞ്ചേരി നെല്ലിപറമ്പിലെ ടയര്‍ റീസോളിങ് കട കത്തി ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടംസംഭവിച്ചു. ആനക്കയം ,ചെരണി, മംഗലശ്ശേരി, പത്തപ്പിരിയം തുടങ്ങിയ സ്ഥലങ്ങളിലാണ്  ഈയിടെയായി മറ്റു തീ പിടുത്തമുണ്ടായിരുന്നത്.
 വേനല്‍ രൂക്ഷമായതു മുതലാണ് കൂടുതല്‍  ദുരന്തങ്ങങ്ങളും . കൊടു വെയിലേറ്റു ഉണങ്ങിക്കരിഞ്ഞു നില്‍ക്കുന്ന റബര്‍ തോട്ടങ്ങളില്‍ പലരും അശ്രദ്ധയോടെയും മറ്റും ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികളില്‍ നിന്നും  തീപടരുന്നതാണ് ഏക്കറുകളോളം തോട്ടങ്ങള്‍ കത്തിയമരുന്നതിനു കാരണമാവുന്നതെന്ന് അഗ്നിശനമസേനാ ഉദ്യോഗസ്ഥര്‍  പറയുന്നു. മുടിക്കോട്, പന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒന്നരമാസം മുമ്പും മഞ്ചേരി നഗരത്തിലെ തന്നെ വിവിധ ഭാഗങ്ങളില്‍ ഈയിടെയായും റബര്‍ തോട്ടങ്ങള്‍ ഏക്കര്‍ കണക്കിനു  ഇത്തരത്തില്‍ കത്തിനശിച്ചിട്ടുണ്ട്.
കെട്ടിടങ്ങള്‍ കത്തിയുണ്ടാകുന്ന ദുരന്തങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഷോര്‍ട്ട്‌സര്‍ക്യൂട്ട് കാരണം കത്തിപിടിക്കുന്ന കെട്ടിടങ്ങളിലെ വിലപിടിപ്പുള്ള  ഉപകരണങ്ങള്‍  നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കാറുള്ളത്.  അതേസമയം, മഞ്ചേരി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പെട്ടന്നുളള രക്ഷാപ്രവര്‍ത്തനം നടക്കുന്നതു മൂലമാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാകാറുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago