പെരിന്തല്‍മണ്ണയില്‍ ഉമ്മന്‍ചാണ്ടി പര്യടനം നടത്തി
പെരിന്തല്‍മണ്ണ: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ഥിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെരിന്തല്‍മണ്ണയില്‍ പര്യടനം നടത്തി. ജനങ്ങളെ ഭീതിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്ന സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരേയുള്ള ശക്തമായ താക്കീതായി ഉപതെരെഞ്ഞെടുപ്പിനെ ഉപയോഗപ്പടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെയും കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള മികച്ച സ്ഥാനാര്‍ഥിയാണ് കുഞ്ഞാലിക്കുട്ടി. എതിരാളികള്‍ പോലും സമ്മതിക്കുന്ന വിജയം മാത്രമല്ല നമ്മുടെ ലക്ഷ്യം മറിച്ച് വിഭാഗീയത സൃഷ്ടിക്കുന്ന മോഡിക്കും അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്ക്കാറിനെതിരെയുമുള്ള വിധിയെഴുത്താവണം തെരെഞ്ഞെടുപ്പ്. ജനങ്ങളെ തമ്മിലടിപ്പിച്ച് മതേതര ഐക്യം തകര്‍ത്താണ് മോദി മുന്നോട്ട് പോകുന്നത്. യു.ഡി.എഫ് ഭരണത്തില്‍ നിന്നിറങ്ങയത് സൗജന്യ റേഷന്‍ നല്കി കൊണ്ടായിരുന്നെങ്കില്‍ പിണറായി അധികാരമേറ്റ് ഒരു വര്‍ഷത്തിനകം റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കുകയാണ് ചെയ്തത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനായില്ല. നിയമ വാഴ്ചയെ വെല്ലുവിളിച്ചുള്ള ഭരണമാണ് നടക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എന്തുമാവാം എന്നതാണ് പിണറായിയുടെ ഭരണത്തിന്റെ അവസ്ഥ. അദ്ദേഹം പറഞ്ഞു.
വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണയിലെത്തിയ അദ്ദേഹം ചെറുകരയിലെ കുടുംബ യോഗത്തിലാണ് അദ്യം പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. തുടര്‍ന്ന് കട്ടുപ്പാറയിലും പുലാമന്തോള്‍ പാലൂരിലും മാലാപറമ്പ് പാലൂര്കോട്ടയിലും കുടുംബ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. പുലാമന്തോളിലെ യു.ഡി.എഫ് ഓഫിസ് ഉദ്ഘാടനവും ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
മഞ്ഞളാംകുഴി അലി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, നാലകത്ത് സൂപ്പി, മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, അഡ്വ. ബെന്നി തോമസ്, സലീം കുരുവമ്പലം, മണ്ഡലം യു.ഡി.എഫ് ചെയര്മാന് സി.സേതുമാധവന്, കണ്‍വീനര്‍ എ.കെ നാസര്‍, പി.കെ അബൂബക്കര്‍ ഹാജി അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."