സഊദിയില്‍ രണ്ടു മാസത്തിനിടെ കുറഞ്ഞത് രണ്ടു ലക്ഷം വിദേശ ജീവനക്കാര്‍
റിയാദ്: ശക്തമായ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സഊദിയില്‍ രണ്ടു മാസത്തിനിടെ കുറഞ്ഞത് രണ്ടു ലക്ഷം വിദേശികളെന്നു കണക്കുകള്‍. ജനുവരിക്കും മാര്‍ച്ചിനുമിടയിലെ കണക്കുകളിലാണ് ഇത്രയും വിദേശികളുടെ കുറവ് രേഖയപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വകാര്യ മേഖലയിലെ സഊദി, വിദേശ ജോലിക്കാരുടെ എണ്ണം 94.7 ലക്ഷമായി കുറഞ്ഞുവെന്നും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ മൂന്നു ശതമാനവും സഊദി ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനക്കവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ വിദേശികളും സ്വദേശികളുമുള്‍പ്പെടെ 10084588 ജീവനക്കാരനായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 94 ലക്ഷമായി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ 8424370 വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനത്തോടെ ഇത് 7907511 ആയി കുറഞ്ഞിരുന്നു. അതായത് 2017 ജനുവരി മുതല്‍ വിദേശ തൊഴിലാളികളുടെ എണ്ണം ശരാശരി രണ്ടു ലക്ഷമെന്നോണം കുറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."