മദ്യനയം: പ്രത്യക്ഷ സമരപരിപാടികളുമായി ലഹരി നിര്‍മാര്‍ജന സമിതി
പുത്തനത്താണി: സമ്പൂര്‍ണ മദ്യ നിരോധനം ലക്ഷ്യം വെച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച മദ്യ നയം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
ബീവറേജ് ഔട്ട്ലറ്റുകള് പാതയോരങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കുവാനുള്ള സമയ പരിധി ലംഘിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരേ മുഴുവന്‍ ജില്ല കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നാലിന് രാവിലെ പത്തിനു മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തും. വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. യോഗം സംസ്ഥാന ജന.സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. പി.എം.കെ കാഞ്ഞിയൂര്‍, കെ.എച്ച് റസാഖ്, സി.കെ അഹമ്മദ്കുട്ടി മാസ്റ്റര്‍, സൊറാബ് കൊടക്കാടന്‍, ടി.എച്ച് കുഞ്ഞാലി ഹാജി, കെ.പി മുഹമ്മദ് ഫൈസല്‍, ബാപ്പു പുല്പറ്റ, സി.എം അബ്ദുള്ള, എം. അഹമ്മദ്കുട്ടി മാസ്റ്റര്‍, പി.ടി അബ്ദുസലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."