ജാതിയും സംസ്‌കാരവും സാമ്പത്തിക ഘടനയുടെ മേല്‍ക്കൂരയല്ല: ഡോ. സനല്‍മോഹന്‍
തിരൂര്‍: ജാതിയും സംസ്‌കാരവും മാര്‍ക്‌സിസം വിലയിരുത്തുന്നതു പോലെ സാമ്പത്തിക ഘടനയുടെ മേല്‍ക്കൂരയല്ലെന്നും അടിത്തട്ടിനെ രൂപപ്പെടുത്തുന്ന ഘടകം തന്നെയാണെന്നും ഗ്രന്ഥകാരനും മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രൊഫസറുമായ ഡോ. പി. സനല്‍മോഹന്‍ പറഞ്ഞു. മലയാള സര്‍വകലാശാലയില്‍ സംസ്‌കൃതി'17 ന്റെ ഭാഗമായി നടന്ന 'കേരള സംസ്‌കാര പൈതൃകം ദളിത് വായന' ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈതൃകം എന്ന വാക്കില്‍ തന്നെ പുരുഷാധിപത്യത്തിന്റെ സാന്നിധ്യമുണ്ട്. പാരമ്പര്യം അതാത് കാലത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി അധികാരികള്‍ നിര്‍മിച്ചെടുക്കുന്നതാണ്. അടിമത്തവും പോഷകാഹാരക്കുറവുമൂലം താഴ്ജാതിയില്‍പ്പെട്ടവരുടെ തലമുറകള്‍ തന്നെ വംശഹത്യക്ക് ഇരയായിട്ടുണ്ട്. ജാതീയമായ അടിമത്തം പ്രധാനമായി കണ്ടിരുന്നെങ്കില്‍ വര്‍ഗബന്ധങ്ങളിലൂന്നിയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ മാനവീകരിക്കപ്പെടുമായിരുന്നുവെന്നും ഡോ. സനല്‍ കൂട്ടിച്ചേര്‍ത്തു.
സംസ്‌കാര പൈതൃകപഠനവിഭാഗം അസി. പ്രൊഫസര്‍ കെ.വി ശശി അധ്യക്ഷനായി. കെ.കെ ബാബുരാജ്, ഡോ. രാജേഷ് കോമത്ത് സംസാരിച്ചു. എം. വിനീഷ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."