പ്ലസ്‌വണ്ണിന് മലപ്പുറത്ത് വിജയികളേക്കാള്‍ അപേക്ഷകര്‍
മലപ്പുറം: ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശന അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അപേക്ഷിക്കുന്നതിനായാണ് ഇന്നുകൂടി അവസരം നല്‍കിയത്. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി കുട്ടികള്‍ക്ക്് സ്‌കൂളുകളിലെ കംപ്യൂട്ടര്‍ലാബ്, ഇന്റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ഇതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്്ക്കുകളുടെ പ്രവര്‍ത്തനവും സജീവമാക്കിയിട്ടുണ്ട്്. സി.ബി.എസ്.ഇ പരീക്ഷ എഴുതി തുടര്‍പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ ഏകജാലക പ്രേവശനത്തിന് അപേക്ഷിക്കുമ്പോള്‍ 50 രൂപയുടെ മുദ്രപത്രം പൂരിപ്പിച്ച് സാക്ഷ്യപത്രമായി നല്‍കണമെന്ന് നേരത്തെ പ്രോസ്‌പെക്ടസില്‍ നിബന്ധന വച്ചിരുന്നു. വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഇതു വേണ്ടെന്നു വച്ചിരിക്കുകയാണിപ്പോള്‍. അതേസമയം 2018 മാര്‍ച്ചിനുമുന്‍പ് സി.ബി.എസ്.ഇ സിലബസില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് പ്രസ്തുത നിബന്ധന ബാധകമാണ്.
അതേസമയം അപേക്ഷ സ്വീകരിക്കുന്നത് ഇന്ന് വൈകുന്നേരം അവസാനിക്കാനിരിക്കെ അപേക്ഷകരുടെ എണ്ണം 5ലക്ഷം കവിഞ്ഞു. സി.ബി. എസ്. ഇ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5,05,944 പേരാണ് ഇന്നലെ വൈകിട്ട് ആറ് വരെ അപേക്ഷ നല്‍കിയത്. ഇതില്‍ 4,35,394 പേരുടെ അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടപടികളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്്. സീറ്റുക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെ എണ്ണത്തേക്കാള്‍ അധികമാണ് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ എണ്ണം. ജില്ലയില്‍ വിജയിച്ചവരുടെ അപേക്ഷക്ക് പുറമേ മറ്റുജില്ലകളില്‍ നിന്നുവരെ വ്യാപകമായി അപേക്ഷ ലഭിച്ചതിനാലാണിത്. 30ന് വൈകിട്ട് ആറുവരെ സംസ്ഥാന സിലബസ് പഠിച്ച 78,049 പേരാണ് മലപ്പുറത്ത് അപേക്ഷിച്ചത്.
77,922 പേര്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സംസ്ഥാന സിലബസില്‍ ഉപരിപഠന യോഗ്യത നേടിയത്. മറ്റൊരുജില്ലയിലും വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ അപേക്ഷകരില്ലെന്നതും ശ്രദ്ധേയമാണ്. സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ ഇന്നലെ വൈകിട്ട് ആറ് വരെ 83,533 അപേക്ഷകളാണ് മലപ്പുറത്ത് ആകെ ലഭിച്ചത്.
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകളുടെ കോപ്പിയും അനുബന്ധ രേഖകളും ഇന്ന് വൈകിട്ട് അഞ്ചുവരെയാണ് സ്വീകരിക്കുക. ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം ഏതെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം അനുബന്ധ രേഖകള്‍ സഹിതം വെരിഫിക്കേഷന് സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച് തിരുത്താനും അവസരമുണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."