വ്യാജ പ്രചാരണം; കോഴിയിറച്ചി വില്പന കുത്തനെ കുറഞ്ഞതായി വ്യാപാരികള്‍
കോഴിക്കോട്: നിപാ വൈറസ് ബാധ പടരുന്നത് കോഴിയിറച്ചിയിലൂടെയാണെന്നുള്ള വ്യാജസന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് വില്പനയില് 40 മുതല്‍ 60 ശതമാനം വരെ കുറവുണ്ടായതായി സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി നേതാക്കള്‍ പറഞ്ഞു. ആരോഗ്യരംഗത്തുണ്ടാവുന്ന പ്രശ്നങ്ങളുടെ പേരില്‍ കോഴി വ്യാപാര മേഖലയെയും മറ്റ് വ്യാപാര മേഖലയെയും തകര്‍ക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
കര്‍ണാടക, തമിഴ്നാട് ലോബിയാണ് വില വര്‍ധനവിന് പിന്നില്‍. അത്കൊണ്ട് തന്നെ വില കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘടനക്ക് പരിമിതികളുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് ഹനീഫ് ആടൂര്, കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കളായ സൈനുദ്ദീന്‍ കള്ളിയില്‍, വി.പി മുസ്തഫ, കെ.വി റഷീദ്, അഹമ്മദ് കോയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."