ലക്ഷദ്വീപ് എം.പി ജാമിഅ വി.സിയുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്യദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ജാമിഅ മില്ലിയ്യ വൈസ്ചാന്‍സലറുമായി ചര്‍ച്ച നടത്തി.
സര്‍വകലാശാലയുടെ പ്രവേശനപരീക്ഷ സെന്ററുകള്‍ ദ്വീപില്‍ അനുവദിക്കുക, സിവില്‍ സര്‍വിസ് കോച്ചിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, കേരള സര്‍ക്കാര്‍ മോഡലില്‍ ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ജാമിഅയില്‍ പ്രത്യേക കോട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വി.സി പ്രൊഫ. തലാത് അഹമദിന് എം. പി സമര്‍പ്പിച്ചു.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കി. പ്രത്യേക ക്വാട്ട അനുവദിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."