മലപ്പുറത്ത് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററും സഹിതം ഒരാളെ മലപ്പുറത്ത് പൊലിസ് പിടികൂടി. നഗരത്തില്‍ കള്ളനോട്ടടി കേന്ദ്രം തുടങ്ങാനുള്ള തയാഉെഡുപ്പിനിടെയാണ് എറണാകുളം സ്വദേശി പിടിയിലായത്. സംഘത്തിലെ പ്രധാനിയായ വില്‍ബര്‍ട്ടിനെ അറസ്റ്റ് ചെയ്തു. രണ്ടായിരം രൂപയുടേതുള്‍പ്പെടെ പുതിയ നോട്ടുകളുടെ ശേഖരമാണ് പൊലിസ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കള്ളനോട്ടുമായി നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി ഇടപാട് നടത്തുന്നതിനിടെയാണ് ഇയാളെക്കുറിച്ച് പൊലിസിന് സൂചന ലഭിച്ചത്. കള്ളനോട്ട് പിടിക്കപ്പെടാതിരിക്കാന്‍ തിരക്കേറിയ സമയം തെരഞ്ഞെടുത്താണ് ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലിസ് വില്‍ബര്‍ട്ടിനെ പിന്തുടരുകയും നഗരത്തിലെ ഉള്പ്പാതകളിലൊന്നിലെ വാടക വീട് കണ്ടെത്തുകയുമായിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."