കമിതാക്കള്‍ക്ക് രക്ഷകരായി തൃക്കാക്കര പൊലിസ്
കാക്കനാട്: പ്രണയിനികള്‍ക്ക് അഭയമായി തൃക്കാക്കര പൊലിസ്. കണ്ണൂരില്‍ നിന്നെത്തിയ യുവതിയും ഈരാട്ടുപേട്ട സ്വദേശിയായ കാമുകനുമാണ്, യുവതിയുടെ വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ അഭയം തേടിയത്. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ കേളകം സ്വദേശിനി കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്.
വാഴക്കാലയിലെ ബന്ധു വീട്ടിലെത്തിയ ശേഷം അവര്‍ക്കൊപ്പം പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഒപ്പം യുവാവിന്റെ രക്ഷിതാക്കളുമുണ്ടായിരുന്നു. യുവാവിന്റെ മാതാവിനോടൊപ്പം യുവതിയെ കുടുംബശ്രീയുടെ സ്നേഹിതയിലും യുവാവിനെ പിതാവിനൊപ്പം സ്വകാര്യ ലോഡ്ജിലും താമസിപ്പിച്ചു.
ഇതേ സമയം മകളെ കാണാനില്ലെന്ന് കാട്ടി കേളകം സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. തൃക്കാക്കരയിലെത്തിയ കേളകം പൊലിസ് സംഘം ഇവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇരുവരെയും ഇന്നലെ രാവിലെ കണ്ണൂരിലെ കോടതിയില്‍ ഹാജരാക്കി. ഇവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഇരുവീട്ടുകാരും കോടതിയില്‍ സമ്മതം പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."