റമദാനിലെ അവസാന വെള്ളിയാഴ്ച്ച: വികാര നിര്‍ഭരമായി ഇരുഹറമുകളും
ജിദ്ദ: വിശുദ്ധ റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയില്‍ പുണ്യ ഹറം ശരീഫ് മസ്ജിദുകളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ദശലക്ഷങ്ങള്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ 'വിധി നിര്‍ണയരാവ്' (ലൈലത്തുല്‍ ഖദറും) അവസാന വെള്ളിയാഴ്ച്ചയും ഒരുമിച്ച് വന്നതിനാല്‍ ഇരുഹറമിലും തിരക്ക് ഭയന്ന് വ്യഴാഴ്ച്ച രാത്രിതന്നെ മക്കയിലേക്കും മദീനയിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു.
ഇരുഹറമിലേക്കുമുള്ള റോഡുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. മക്കയിലും മദീനയിലുമുള്ള ഹോട്ടലുകളിലും പരിശരങ്ങളിലെ ഹോട്ടലുകളെല്ലാം ദിവസങ്ങളോളമായ തീര്‍ഥാടകരെകൊണ്ടും സ്വദേശികളെ കൊണ്ടും നിറഞ്ഞിരുന്നു.
റമദാനിലെ അവസാനത്ത വെള്ളിയാഴ്ച്ച സലാം പറഞ്ഞ് മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഖതീബുമാര്‍ വിശുദ്ധ മാസത്തിലെ അവശേഷിക്കുന്ന ദിനരാത്രങ്ങള്‍ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ റമദാനിലെ അവസാന രാവുകളിലാണ് എന്നതിനാല്‍ ശേഷിക്കുന്ന രാപകലുകള്‍ പാഴാക്കരുതെന്ന് ഇമാമുമാര്‍ വിശ്വാസികളോട് പറഞ്ഞു.
റമദാനിലെ അവസാന ജുമുഅക്ക് സാക്ഷികളാകാന്‍ കനത്ത വെയിലിനെ അവഗണിച്ചും സ്വദേശികളും വിദേശികളുമായി പത്തിനഞ്ചു ലക്ഷത്തോളം പേരാണ് മക്ക ഹറമിലേക്ക് ഒഴുകിയെത്തിയത്. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളടക്കമുള്ള ഉംറ സംഘങ്ങളും റമദാനിലെ അവസാന ജുമുഅയില്‍ പങ്കെടുത്തു.
ആഭ്യന്തര, വിദേശ തീര്‍ഥാടകരും മക്കാ വാസികളും ജിദ്ദ, ത്വാഇഫ്, യാമ്പൂ, ഖുന്‍ഫുദ, റിയാദ് തുടങ്ങിയ പരിസരപ്രദേശങ്ങളില്‍നിന്നെത്തിയവരും ജുമുഅക്ക് അണിനിരപ്പോള്‍ ഹറമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. നമസ്‌കാര നിരകള്‍ പരിസരത്തെ റോഡുകളിലേക്ക് വരെ നീണ്ടു. തിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മക്കയിലെയും ജിദ്ദയിലെയും പരിസരങ്ങളിലെ സ്വദേശികളും വിദേശികളും ഉംറ നിര്‍വഹിക്കാന്‍ വരരുതെന്ന സന്ദേശവും ഫോണ്‍ വഴി അധികൃതര്‍ നല്‍കിയിരുന്നു.
സുരക്ഷ വിഭാഗം പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലുമെല്ലാം പൊലിസുകാരെ വിന്യസിച്ചു. വഴിയിലെ കിടത്തവും ഇരുത്തവും കര്‍ശനമായി തടഞ്ഞു. ഹറമിനകവും മുകളിലെ നിലകളും നിറഞ്ഞുകവിഞ്ഞപ്പോള്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ആളുകളെ തിരിച്ചുവിട്ടു. തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ നിരവധി സംഘങ്ങളെ നിയോഗിച്ചിരുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ട്രാഫിക് വകുപ്പും കൂടുതല്‍ ഉദ്യേസ്ഥരെ ഒരുക്കിയിരുന്നു.
കാല്‍നടക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തീര്‍ഥാടകരുമായത്തെിയ വാഹനങ്ങളെ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു.
മദീനയിലെ മസ്ജിദുന്നബവിയില്‍ സ്വദേശികളും സന്ദര്‍ശകരുമടക്കം ആറു ലക്ഷത്തോളമാണ്് ജുമുഅയില്‍ പങ്കെടുത്തത്. വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ ലഭിച്ച മഹത്തായ സുവര്‍ണാവസരമാണ് റമദാനെന്നും അലസതയിലും വിനോദങ്ങളിലും മുഴുകി അതിനെ പാഴാക്കരുതെന്നും മദീന ഇമാമ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."