ചെമ്പരിക്ക ഖാസി വധം: പ്രധാനമന്ത്രിക്ക് ഒരുലക്ഷം സന്ദേശം അയക്കും
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും ചെമ്പരിക്ക കീഴൂര്‍ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐ പ്രത്യേക സംഘം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'പ്രധാനമന്ത്രിക്ക് ഒരുലക്ഷം സന്ദേശം' സമരപരിപാടിയുടെ മേഖലാതല ഉദ്ഘാടനം ഇന്ന് ജില്ലയിലെ 11 മേഖലകളില്‍ നടക്കും.
നാളെ ജില്ലയില്‍നിന്ന് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ ഒരുലക്ഷത്തിലേറെ സന്ദേശം പ്രധാനമന്ത്രിക്ക് അയക്കും. എസ്.കെ.എസ്.എസ്.എഫ് ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ നേതാക്കളും ത്വലബ, കാംപസ് വിങ് ഭാരവാഹികളും സമരപരിപാടി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."