മാപ്പുപറയണമെന്ന എം.പിക്ക് മറുപടിയുമായി കുന്നംകുളത്തിന്റെ മാപ്പുമായി കോഴിക്കോട് കലക്റ്റര്‍
കോഴിക്കോട്: കോഴിക്കോട് കലക്റ്റര്‍ എന്‍. പ്രശാന്തും എം.പി എം.കെ രാഘവനും തമ്മിലുള്ള വാക്‌പോര് മറനീക്കി പുറത്ത്. എം.പിയുടെ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയുമാണ് കലക്റ്റര്‍ മറുപടി നല്‍കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കലക്റ്റര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പറഞ്ഞപ്പോള്‍ ഉടനെ കുന്നംകുളത്തിന്റെ 'മാപ്പ്' ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്താണ് ന്യൂജെന്‍ കലക്റ്റര്‍ 'മാപ്പ്' പറഞ്ഞത്.
എം.പി ഫണ്ട് വിനിയോഗ വിഷയത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിസ്സഹകരണം മൂലമാണ് എം.പി ഫണ്ട് ചിലവഴിക്കുന്നതില്‍ പിറകിലായതെന്ന് പദ്ധതി അവലോകന യോഗത്തില്‍ എം.കെ രാഘവന്‍ എം.പി പറഞ്ഞിരുന്നു. ഇതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു പദ്ധതിക്കും ഭരണാനുമതി നല്‍കാതിരുന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ച് അവ നടപ്പാക്കുമെന്നുമാണ് കലക്റ്റര്‍ പറഞ്ഞത്.
എന്നാല്‍ ഈ വിഷയത്തില്‍ കലക്റ്റര്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും തനിക്കെതിരെ ആരോപണമുന്നയിക്കുകയും തന്നെ അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു എം.പിയുടെ പരാതി. അതിനാല്‍ കലക്റ്റര്‍ പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എ.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് കലക്റ്റര്‍ ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തത്. ഒരു സിനിമയിലെ ഹാസ്യ രംഗവുമായി ബന്ധമുള്ളതുകൊണ്ടാണ് കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തതെന്ന് കരുതുന്നു.
അതേ സമയം മാപ്പ്് പോസ്റ്റ് ചെയ്തത് പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചല്ലെന്നും കാണുന്നവര്‍ക്ക് എന്തും വിചാരിക്കാമെന്നും കലക്റ്റര്‍ പറഞ്ഞു. ആരേയും അധിക്ഷേപിക്കാനോ വിവാദത്തിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കലക്റ്റര്‍ കുറച്ചു കൂടി പക്വതയോടെ പെരുമാറണമെന്നും അദ്ദേഹം തന്നെ മാത്രമല്ല തന്നെ തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് പരഹിസിക്കുന്നതെന്നും എം.കെ രാഘവന്‍ എം.പി പ്രതികരിച്ചു. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേരാണ് ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."