HOME
DETAILS

കേരളം കുരുതിക്കളമായി മാറുന്നു

  
backup
May 30 2018 | 22:05 PM

kerala-people-current-status-vm-sudheeran-spm-today-articles

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നടക്കുന്നത് മുഖ്യമന്ത്രിയുടെ ദയനീയ ഭരണപരാജയങ്ങളുടെ മധ്യേയാണ്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ല. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ആര്‍ക്കും എന്തും ചെയ്യാനാകും എന്ന അവസ്ഥയില്‍ കേരളം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനല്‍ കൂട്ടങ്ങളും കൊലപാതകികളും നാട്ടില്‍ അഴിഞ്ഞാടുന്നു. പൊലിസ് ക്രിമിനല്‍ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഏതൊരു ഭരണത്തിന്റെയും വിജയം ആ ഭരണസംവിധാനത്തെ നയിക്കുന്നവരെ ആശ്രയിച്ചാണിരിക്കുന്നത്. അവിടെയാണ് മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ പതനം. കുട്ടിമാക്കൂലില്‍ ദലിത് സഹോദരിമാരെ കള്ളക്കേസില്‍പെടുത്തി അറസ്റ്റ് ചെയ്ത് കൈക്കുഞ്ഞിനോടൊപ്പം തുറുങ്കിലടച്ചതോടെയാണ് മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ വീഴ്ചകള്‍ ആരംഭിക്കുന്നത്. അന്ന് സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പിന്നീട് തെറ്റായ പ്രവര്‍ത്തനങ്ങള്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ആവര്‍ത്തിക്കില്ലായിരുന്നു.


രാഷ്ട്രീയ കൊലകള്‍ ഒന്നിനുപിന്നാലെ മറ്റൊന്ന് ഉണ്ടായപ്പോഴും പക്ഷപാതപരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ ശൈലി കൊലകള്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്. ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നതിനും ജനങ്ങള്‍ സാക്ഷികളായി. പൊലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ചുവപ്പ് വസ്ത്രമണിഞ്ഞ് പൊലിസ് ഓഫിസര്‍മാര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതിനെ പരസ്യമായി ന്യായീകരിക്കുക വഴി പൊലിസിലെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരണ സന്ദേശ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഒരു ഭാഗത്ത് പൊലിസിനെ രാഷ്ട്രീയവല്‍ക്കരിക്കുമ്പോള്‍ മറുഭാഗത്ത് അഴിമതിക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കുന്നു. പൊലിസിലെ 'താപ്പാന'കള്‍ക്ക് വന്‍ പ്രോല്‍സാഹനമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്നത്.


കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഗാന്ധിനഗര്‍ സബ് ഇന്‍സ്‌പെക്ടറോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ തന്റെ സുരക്ഷാ ഡ്യൂട്ടിയിലില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മാധ്യമപ്രവര്‍ത്തകരോട് ശത്രുതാ മനോഭാവം വച്ചു പുലര്‍ത്തുന്ന മുഖ്യമന്ത്രിയുടെ ശൈലി ജനാധിപത്യ ഭരണകൂടത്തിന്റെ തലവന് ഒട്ടും യോജിച്ചതല്ല.
ഒരു ഭരണത്തിലും ഇല്ലാത്ത രീതിയില്‍ ഉപദേശകരാല്‍ സമൃദ്ധമാണ് സര്‍ക്കാര്‍. ഭരണച്ചെലവ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെ അനാവശ്യ ഉപദേശകവൃന്ദത്തെ നിയമിച്ച് ഖജനാവ് ധൂര്‍ത്തടിക്കുകയാണ്. കേരളത്തിലെ സമാധാനജീവിതം തകര്‍ത്തതാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭരണംകൊണ്ട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ദുര്‍ഗതി. ഈ അവസ്ഥ തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന് അവസരമുണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ബി.ജെ.പി. ഇതര സര്‍ക്കാരുകളെ കശാപ്പു ചെയ്യാന്‍ കഴുകനെ പോലെ കാത്തിരിക്കുന്ന മോദിസര്‍ക്കാരിന്റെ കൈയിലേക്ക് ആയുധമെറിഞ്ഞു കൊടുക്കുകയാണ് പിണറായിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  25 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  31 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago