പ്രശ്‌ന പരിഹാരത്തിന് തയാറാകണം: പി ജയരാജന്‍
പയ്യന്നൂര്‍: പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന നാവിക അക്കാദമി അധികൃതര്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തയാറാകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജനകീയ സംരക്ഷണ സമിതി രാമന്തളി സെന്‍ട്രലില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ ജനങ്ങളുടെ ദുരിതമകറ്റുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സത്യഗ്രഹം കെ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി. കൃഷണന്‍ എം.എല്‍.എ, പരത്തി ഗോവിന്ദന്‍, കെ. പത്മനാഭന്‍, പി. ജയന്‍, ഒ.കെ ശശി, എം.വി ഗോവിന്ദന്‍, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, പ്രൊഫ. മേരി, സ്മിത, വി. രാമചന്ദ്രന്‍, പി.പി ജനാര്‍ദ്ദനന്‍, അശോകന്‍ സംസാരിച്ചു. ഓട്ടോ തൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു), കര്‍ഷകസംഘം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ അനുഭാവപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിനുള്ള പിന്തുണയുമായി സമരപന്തലില്‍ ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."