HOME
DETAILS

ബഹ്‌റൈനിലെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി; മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതം

  
backup
July 01 2016 | 16:07 PM

bahrain-health-insurance

മനാമ: ബഹ്‌റൈനില്‍ നടപ്പിലായ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പേരില്‍ പൊതു ജനങ്ങള്‍ക്ക് അധിക ഭാരം പേറേണ്ടി വരുമെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ചില പ്രദേശിക പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. പൊതുജനങ്ങള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ചിലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മറിച്ചുള്ള മാധ്യമ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ (എസ്.സി.എച്ച്) പ്രസിഡന്റ് ലഫ്. ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ പ്രത്യേക സര്‍ക്കുലറില്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്പ്രകാരം രാജ്യത്തെ പൊതുജനങ്ങളുടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി വിഭാവനം ചെയ്തതാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി. ആയതിനാല്‍ ഈ പദ്ധതിയുടെ ചിലവ് വഹിക്കുന്നതും സര്‍ക്കാര്‍ തന്നെയാണ്.
പ്രതിവര്‍ഷം ഒരാള്‍ക്ക് 550 ദിനാര്‍ തോതിലാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ഇത് ഒരിക്കലും പൊതു ജനങ്ങളുടെ മേല്‍ കെട്ടിവെക്കില്ലെന്നും പദ്ധതിക്കാവശ്യമായ ഫണ്ട് പൊതുബജറ്റില്‍ നിന്നും ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഫണ്ടിലേക്ക് മാറ്റി നല്‍കുമെന്നും സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി.

ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ ഭീമമായ ഒരു തുക ജനങ്ങള്‍ക്ക് നല്‍കേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോഷ്യല്‍ മീഡിയകളും ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടിലുകളും ഇവ ഏറ്റു പിടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. വാര്‍ത്തയിലുള്ളതു പോലെ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ പ്രത്യേക ആശുപത്രികളിലോ സ്ഥാപനങ്ങളിലോ പോകണമെന്ന് നിര്‍ബന്ധമില്ല, രോഗികള്‍ക്ക് ഏതു ആശുപത്രിയിലും ചികിത്സ തേടാമെന്നും അതിനുള്ള സ്വാതന്ത്രം രോഗികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago