അഫ്ഗാന് ആഭ്യന്തരമന്ത്രാലയത്തിന് സമീപം ആക്രമണം; 11 മരണം
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുറത്തുണ്ടായ സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഒരുപൊലിസുകാരനും പത്ത് തീവ്രവാദികളും കൊല്ലപ്പെട്ടു.
മന്ത്രാലയത്തിന്റെ കവാടത്തിന്റെ പുറത്തുവച്ച് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തീവ്രാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും തീവ്രവാദികള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ചാവേര്‍ സ്ഫോടനത്തില്‍ മൂന്നുപേരും ഏറ്റുമുട്ടലില്‍ പൊലിസുകാരന് ഉള്‍പ്പെടെ എട്ടുപേരുമാണ് കൊല്ലപ്പെട്ടത്. അഞ്ച് പൊലിസുകാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."