തില്ലങ്കേരിയില്‍ ആധുനിക ഗ്യാസ് ശ്മശാനം
ഇരിട്ടി: ഒരു കോടി രൂപ ചെലവില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മിക്കുന്നതിനും ക്ഷീര വികസനത്തിനും ജൈവ കാര്‍ഷിക മേഖലക്കും പ്രാമുഖ്യം നല്കി 9,87,72,081 രൂപ വരവും 9,81,72,000 രുപ ചെലവും 6,00081 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗീകാരം നല്കി.
ഗ്യാസ് ശ്മശാനത്തിന് നടപ്പു വര്‍ഷത്തെ പദ്ധതിയില്‍ നീക്കിവച്ച 35 ലക്ഷത്തിനു പുറമേ പുതിയ ബജറ്റില്‍ 35 ലക്ഷം രൂപ കൂടി നീക്കി വച്ചു. ജില്ലാ ബ്ലോക്ക് -എം.എല്‍.എ വികസന ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് ശ്മശാനം പൂര്‍ത്തീകരിക്കുക. കാര്‍ഷിക മേഖലക്കായി 22 ലക്ഷം രൂപ വകയിരുത്തി. ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് അതിജീവനം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. പ്രാദേശികമായി മിനി കുടിവെള്ള പദ്ധതികള്‍ക്കും നിലവിലുള്ള പൊതുകുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുന്നതിനും 10 ലക്ഷം രൂപ വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി മഴവെള്ള കൊയ്ത്ത്, കിണര്‍ റീ ചാര്‍ജിങ് എന്നീ പദ്ധതികള്‍ നടപ്പിലാക്കും. പാലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ക്ഷീരഗ്രാമം പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി ഷൈമ ബജറ്റ് അവരിപ്പിച്ചു. പ്രശാന്തന് മുരിക്കോളി, വി.കെ കാര്‍ത്ത്യാനി, എ.കെ ജയരാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."