HOME
DETAILS
MAL
പയ്യാവൂര്‍ പഞ്ചായത്ത് ബജറ്റില്‍ ക്ഷീരമേഖലയ്ക്കു മുന്‍ഗണന
backup
March 28 2017 | 21:03 PM
ശ്രീകണ്ഠപുരം: പയ്യാവൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ ടി.പി അശ്രഫ് അവതരിപ്പിച്ചു. ക്ഷീര, ജലസംരക്ഷണ, പിന്നാക്ക വിഭാഗ കോളനി നവീകരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കിയ ബജറ്റില്‍ 16,88,00,017 രൂപ വരവ് പ്രതീക്ഷിക്കുന്നു. ക്ഷീര വികസനത്തിന് 10 ലക്ഷവും ജല സംരക്ഷണത്തിന് 20 ലക്ഷവും ഉള്‍പ്പെടെ ഉല്പാദന മേഖലയില്‍ 62,80,000 രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ കുടിവെള്ളം, കുട്ടികളുടെ യൂനിഫോം, കലാമേള, ഫര്‍ണിച്ചര്‍, വിവാഹ ധനസഹായം, കട്ടില്, പുതപ്പ് നല്കല്, കിണര്‍ നിര്‍മാണം എന്നിവയ്ക്കായി 5,62,600 രൂപ നീക്കിവച്ചു. ആധുനിക ശ്മശാനം, ഭവന നിര്‍മാണം, വയോജകക്ഷേമം തുടങ്ങിയ പദ്ധതികള്‍ക്കായി 4,94,15,000 രൂപയും പാശ്ചാത്തല മേഖലക്കായി 1,33,00,000 രൂപയും നീക്കിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."